Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ആദ്യ 100 കോടി; 45ആം ദിനം 104 കോടി, മധുരരാജ നൂറ് കോടി ക്ലബ്ബിലെത്തിയെന്ന് ഔദ്യോഗിക പ്രഖ്യാപനം

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 104 കോടി പിന്നിട്ടതായി അറിയിച്ചു.

Webdunia
ചൊവ്വ, 28 മെയ് 2019 (08:03 IST)
മമ്മൂട്ടി നായകനായി വിഷു സീസണില്‍ എത്തിയ മധുരരാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി നിര്‍മ്മാതാവ്. 104 കോടി പിന്നിട്ടതായും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.
 
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 104 കോടി പിന്നിട്ടതായി അറിയിച്ചു. 27 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ മധുരരാജ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരിരാജയുടെ തുടര്‍ച്ചയാണ് മധുരരാജ. പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കില്‍ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.
 
രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബ്ബ് കടത്തിയ മലയാള സംവിധായകനായിരിക്കുകയാണ് വൈശാഖ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 100 കോടി നേടിയത്. 150 കോടി കടന്ന ആദ്യ ചിത്രവും പുലിമുരുകന്‍ തന്നെ.
 
മമ്മൂട്ടിയുടെ നൂറ് കോടി കടക്കുന്ന ആദ്യ ചിത്രവുമാണ് മധുരരാജ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 21 ദിവസം കൊണ്ട് 150 കോടി പിന്നിട്ടിരുന്നു. ലൂസിഫര്‍ നിലവില്‍ കളക്ഷന്‍ 200 കോടി പിന്നിട്ടുവെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
 
പോക്കിരിരാജയുടെ രചയിതാക്കള്‍ സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് ആയിരുന്നു. ഉദയകൃഷ്ണയാണ് മധുരരാജയുടെ രചയിതാവ്. തമിഴ് നടന്‍ ജയ്, നരേന്‍, ജഗപതി ബാബു, അനുശ്രീ, നെടുമുടി വേണു,സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മാ രാജന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.
 
ബോളിവുഡ് താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ഷാജി ക്യാമറയും ഗോപിസുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിച്ച സിനിമ വിതരണം ചെയ്തത് ഉദയകൃഷ്ണയുടെ നേതൃത്വത്തിലുള്ള യു കെ സ്റ്റുഡിയോസ് ആണ്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments