മമ്മൂട്ടി അസ്സലായി പാടും, അതുകേട്ട് 4 നായികമാര്‍ക്ക് കടുത്ത ആരാധന!

തിങ്കള്‍, 27 മെയ് 2019 (12:54 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഗാനഗന്ധര്‍വ്വന്‍’ ഷൂട്ടിംഗ് ജൂണ്‍ ഒന്നിന് ആരംഭിക്കുകയാണ്. കലാസദന്‍ ഉല്ലാസ് എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഒരു ഗാനമേള ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്.
 
പൂര്‍ണമായും ഒരു ഫണ്‍ എന്‍റര്‍ടെയ്നറായ ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. അതില്‍ മൂന്നുപേരും പുതിയ നായികമാരാണ്. നാലാമത്തെ നായിക ആരാകും എന്ന കാര്യം സസ്പെന്‍സായി വച്ചിരിക്കുകയാണ്.
 
ധര്‍മ്മജന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍‌പിള്ള രാജു, ഹരീഷ് കണാരന്‍ എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന മറ്റുള്ളവര്‍. ദീപക് ദേവാണ് സംഗീതം.
 
രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം പഞ്ചവര്‍ണ്ണതത്ത വന്‍ ഹിറ്റായിരുന്നു. ഗാനഗന്ധര്‍വ്വനിലൂടെ ഇതുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ മമ്മൂട്ടിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് രമേഷ് പിഷാരടിയുടെ ശ്രമം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘കുറുപ്പ്’; പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍; ചിത്രീകരണം ആരംഭിച്ചു