Webdunia - Bharat's app for daily news and videos

Install App

ഗംഭീര കളക്ഷനുകൾ വാരിക്കൂട്ടി മധുരരാജ അഞ്ചാം ദിവസത്തിലേക്ക്; എക്സ്ട്രാ ഷോകളുമായി രാജയുടെ കുതിപ്പ്

കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (09:08 IST)
പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു മധുരരാജ. മമ്മൂട്ടിയുടെ രാജയെന്ന കഥാപാത്രത്തിന്റെ രണ്ടാംവരവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 12നായിരുന്നു മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ആദ്യ ദിനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരെത്തിയത്. ലൂസിഫര്‍ പ്രഭാവത്തിനിടയിലം പതറാതെ കുതിക്കുകയാണ് ചിത്രമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 
 
നാലംദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 4.99 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 95.16 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. ഇതിനോടകം തന്നെ 20.88 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്.കൊച്ചിയിലെ സിംഗിള്‍സില്‍ നിന്നും 4.57 ലക്ഷമാണ് ലഭിച്ചത്. ട്രിവാന്‍ഡത്തെ ഏരീസ് പ്ലക്‌സില്‍ നിന്നും 6.94 ലക്ഷമാണ് സിനിമയ്ക്ക് വിഷുദിനത്തില്‍ ലഭിച്ചത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 13 ലക്ഷമാണ് കഴിഞ്ഞ ദിവസം ചിത്രം സ്വന്തമാക്കിയത്. തിരുവനന്തപുരത്തെ സിംഗിള്‍സില്‍ നിന്നും 9.49 ലക്ഷമാണ് ചിത്രത്തിന് വിഷു ദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വാരാന്ത്യത്തിന് പിന്നാലെയായി വിഷുവും കൂടി എത്തിയതോടെ ഗംഭീര തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്.
 
കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 6.43 ലക്ഷമാണ് ചിത്രം നാലാം ദിനത്തില്‍ നേടിയത്. ഇതുവരെയായി 54. 7 ലക്ഷമാണ് ചിത്രം ഇവിടെ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബെംഗലുരുവില്‍ നിന്നും തേര്‍ഡ് ഹൈയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മധുരരാജയുടെ 4 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 32.4 കോടിയാണ് സിനിമ സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്.
 
27 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രമൊരുക്കിയതെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതകഥയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയെന്ന വിശേഷണവും ഈ ചിത്രത്തിന് സ്വന്തമാണ്. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. 67 ലും അദ്ദേഹത്തിന് എങ്ങനെ ഇങ്ങനെ ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

അടുത്ത ലേഖനം
Show comments