Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനെട്ടാം പടിയിലെ അടുത്ത സർപ്രൈസ്, മമ്മൂട്ടിക്ക് പിന്നാലെ പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്

ആതിരപ്പള്ളിയുടെ പശ്ചാത്തലത്തില്‍ പോണി ടെയ്ല്‍ ലുക്കില്‍ മമ്മൂട്ടി നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

pathinettam padi
, വെള്ളി, 19 ഏപ്രില്‍ 2019 (15:06 IST)
ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒരുങ്ങുന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രമെന്ന സൂചന നല്‍കി ലൊക്കേഷന്‍ ചിത്രങ്ങൾ. നേരത്തെ മമ്മൂട്ടി പ്രൊഫസര്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി ദൈര്‍ഘ്യമുള്ള അതിഥി താരമായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ മമ്മൂട്ടിയുടെ ചിത്രത്തിലെ ലുക്കും പുറത്തുവന്നു. 
 
ആതിരപ്പള്ളിയുടെ പശ്ചാത്തലത്തില്‍ പോണി ടെയ്ല്‍ ലുക്കില്‍ മമ്മൂട്ടി നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തതിന് ശേഷമുള്ള ഫോട്ടോകളാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടത്. പൃഥ്വിയെ കൂടാതെ ഉണ്ണി മുകുന്ദനും പതിനെട്ടാം പടിയില്‍ ഉണ്ട്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ രചനയും ശങ്കര്‍ രാമകൃഷ്ണനാണ്. പുതുമുഖങ്ങളെ അണിനിരത്തി ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് നിര്‍മ്മിക്കുന്നത്. നേരത്തെ ടൊവിനോ തോമസ് ചിത്രത്തില്‍ അതിഥി താരമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ടൊവിനോയ്ക്ക് പകരമാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രമെന്നറിയുന്നു.
 
തായ് ആക്ഷന്‍ കൊറിയോഗ്രഫറായ കെച്ചാ കമ്പാക്ഡി ആണ് പതിനെട്ടാം പടിയുടെ സംഘട്ടനം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ആക്ഷന്‍ ട്രെയിനിംഗ് കാമ്പും വിപുലമായ റിഹേഴ്‌സല്‍ കാമ്പും ഉണ്ടായിരുന്നു. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ സിനിമകള്‍ക്ക് ശേഷം ഷങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് പതിനെട്ടാം പടി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പുറത്തുവന്ന കേരളാ കഫേ എന്ന ചലച്ചിത്ര സമാഹാരത്തില്‍ ഐലന്റ് എക്‌സ്പ്രസ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ശങ്കറാണ്. പൃഥ്വിരാജും ജയസൂര്യയുമായിരുന്നു ഈ ചിത്രത്തിലെ താരങ്ങള്‍.
 
മധ്യതിരുവിതാംകൂറിലെ പാലക്കല്‍ തറവാട്ടില്‍ നിന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന മമ്മൂട്ടി കഥാപാത്രത്തെ സിനിമയിലെ നിര്‍ണായക സംഭവങ്ങളുടെ ആസൂത്രകനെന്ന നിലയ്ക്കാണ് ശങ്കര്‍ പരിചയപ്പെടുത്തുന്നത്. ആക്ഷനും ഹ്യൂമറും സമ്മേളിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും സംവിധായന്‍ മുമ്പ് പറഞ്ഞിരുന്നു.സഹോദരന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിന് പിന്നാലെ ജോണ്‍ എബ്രഹാം കേരളത്തിലെത്തുന്നതും തുടര്‍ന്നുള്ള ഇടപെടലുമാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടിയിലെ റോള്‍ എന്നും ശങ്കര്‍ സൂചന നല്‍കിയിരുന്നു. സാനിയാ ഇയ്യപ്പന്‍, അഹാന കൃഷ്ണ, പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. സുദീപ് ഇളമണ്‍ ആണ് പതിനെട്ടാം പടിയുടെ ഛായാഗ്രാഹകന്‍. കെ എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം. ഭുവന്‍ ശ്രീനിവാസാണ് എഡിറ്റര്‍.
 
ജൂണ്‍ അവസാനവാരം ആണ് പതിനെട്ടാം പടി തിയറ്ററുകളിലെത്തുന്നത്. പതിനെട്ടാം പടിക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി അയ്യപ്പന്‍ എന്നൊരു ചിത്രം ശങ്കര്‍ രാമകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയില്‍ കൊടിവച്ച് പറക്കുന്നു മധുരരാജ, മമ്മൂട്ടിച്ചിത്രം വേള്‍ഡ്‌വൈഡ് ബ്ലോക്ബസ്റ്റര്‍ !