Webdunia - Bharat's app for daily news and videos

Install App

സ്റ്റീഫൻ നെടുമ്പള്ളിയെ മലർത്തിയടിച്ച് രാജ, ലൂസിഫറിന്റെ ടീസറിനെ തകർത്തത് വെറും 17 മണിക്കൂറിൽ !

ടീസറിൽ കസറിയത് രാജ തന്നെ, ഇനി വരാനിരിക്കുന്നത് ട്രെയിലർ...

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (12:08 IST)
കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. കിടിലൻ കോമഡി ആക്ഷൻ എന്റർ‌ടെയ്നറായിരിക്കും ചിത്രമെന്ന കാര്യത്തിൽ സംശയമില്ല. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. 
 
ഇന്നലെ പുറത്തിറങ്ങിയ മധുരരാജ തകർത്തിരിക്കുന്നത് മോഹൻലാലിന്റെ ലൂസിഫറിന്റെ ടീസർ റെക്കോർഡ് ആണ്. മൂന്ന് മാസം മുൻപാണ് ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങിയത്. കൃത്യമായി പറയുകയാണെങ്കിൽ ഡിസംബർ 12നാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസർ പ്റത്തിറങ്ങിയത്. 
 
എന്നാൽ, ഇതുവരെ കാഴ്ചക്കാരുടെ കണക്കെടുത്താൽ 13ലക്ഷമാണ് ലൂസിഫറിന്റെ ടീസറിന്റെ ആകെയുള്ള കാഴ്ചക്കാർ. അമ്പതിനായിരത്തിനു മുകളിൽ ലൈക്സും എണ്ണായിരം ഡിസ്‌ലൈക്ക്സുമാണ് ടീസറിനു ലഭിച്ചിരിക്കുന്നത്. ഈ കണക്കാണ് വെറും 17 മണിക്കൂർ കൊണ്ട് മമ്മൂട്ടിയുടെ മധുരരാജ തകർത്തിരിക്കുന്നത്.
 
മധുരരാജയുടെ ടീസർ റിലീസ് ചെയ്ത് 17 മണിക്കൂറിനുള്ളിൽ 14 ലക്ഷത്തിലേക്ക് കടക്കുകയാണ് കാഴ്ചക്കാരുടെ എണ്ണം. ഒരു ലക്ഷത്തിനു മുകളിൽ ലൈക്കും 19നായിരം ഡിസ്‌ലൈക്കുമാണ് മധുരരാജയ്ക്ക് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ടീസറിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണത്തിലെ റെക്കോർഡ് നിമിഷനേരം കൊണ്ടാണ് രാജ തകർത്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments