Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിക്കാൻ വയ്യെടാ മോനേ, ഇനി ലോകവും നിന്നെ അറിയും: പൃഥ്വിയെ വാഴ്ത്തി സിദ്ധാർഥ്

കാത്തിരിക്കാൻ വയ്യെടാ മോനേ, ഇനി ലോകവും നിന്നെ അറിയും: പൃഥ്വിയെ വാഴ്ത്തി സിദ്ധാർഥ്
, വ്യാഴം, 21 മാര്‍ച്ച് 2019 (11:17 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്റെ ട്രെയിലർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താരത്തിന് ആശംസകളുമായി നടൻ സിദ്ധാർത്ഥ്. ഈ ട്രെയിലർ പങ്കുവെച്ചാണ് സിദ്ധാർഥിന്റെ ട്വീറ്റ്. പൃഥ്വിയെ ഇനി ലോകം വാഴ്ത്തുമെന്ന് സിദ്ധാർത്ഥ് പറയുന്നു.
 
‘എനിക്കിത് നേരത്തേ അറിയാമായിരുന്നു. ഇനി ലോകവും നിന്നെ അറിയും. സിനിമ ചെയ്യാൻ വേണ്ടി മാത്രം ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരൻ. ലൂസിഫർ അതിമനോഹരമായിരിക്കുന്നു. ഇനിയും കാത്തിരിക്കാൻ വയ്യെടാ മോനേ. മോഹൻലാൽ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’ - സിദ്ധാർത്ഥ് കുറിച്ചു.
 
സ്റ്റീഫൻ നെടുമ്പിള്ളി എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്നു. പ്രിയദർശിനി രാംദാസ് ആയി മഞ്ജുവെത്തുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നയൻ‌താര - ലേഡി സൂപ്പർസ്റ്റാർ മിന്നിക്കും !