കേരളത്തിലെ ഏത് കൊച്ചുകുട്ടിക്കും അറിയാം രാജ സ്ട്രോങ് ആണെന്ന് - ‘മധുരരാജ’ ടീസര്‍ കാണാം!

ബുധന്‍, 20 മാര്‍ച്ച് 2019 (19:13 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടികൊണ്ട് മധുരരാജയുടെ ടീസർ അണിയ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ മാസ് ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉള്ളത്. ടീസിലെ മമ്മൂട്ടിയുടെ ഡയലോഗ് ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. 
 
മധുരരാജയുടെ ടീസർ ബുധനാഴ്ച പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ആരാധകർ ടീസറിനായുള്ള കാത്തിരിപ്പിലായിരുന്നു.  സിനിമയുടെ ടീസറും അതിലെ ഡയലോഗും ആരാധകർ ഏറ്റെടെത്തുകഴിഞ്ഞു.
 
2010ൽ പുറത്തിറങ്ങിയ പോക്കിരാജ എന്ന ചിത്രം ബൊക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. മധുരരാജയുടെ രണ്ടാം വരവ് അതിലും വലിയ വിജയമാകും എന്നാണ് ആരധകർ കണക്കുട്ടുന്നത്. ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖാണ്  സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 
 
മധുരരാജയുടെ ടീസർ കാണൂ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ ? യുവതിയിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരമായ ട്രോളിനെ കുറിച്ച് കരൺ ജോഹർ