Webdunia - Bharat's app for daily news and videos

Install App

'വിണ്ണൈ താണ്ടി വരുവായാ'യിൽ നായകനാകേണ്ടിയിരുന്നത് മഹേഷ് ബാബു!

നിഹാരിക കെ.എസ്
തിങ്കള്‍, 13 ജനുവരി 2025 (10:36 IST)
തമിഴിൽ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായാ. തൃഷയും ചിമ്പുവും പ്രധാന വേഷത്തിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച തമിഴ് സിനിമകളുടെ ലിസ്റിറ്റ്യൂളാണുള്ളത്. ഇരുവരുടെയും കരിയറിലെ നാഴികക്കല്ലുകളാണ് ഈ ചിത്രം. എന്നാൽ തെലുങ്ക് നടന്‍ മഹേഷ് ബാബുവിന് വേണ്ടി എഴുതിയ കഥയാണ് വിണ്ണൈ താണ്ടി വരുവായാ എന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. 
 
ചിത്രത്തിൽ നായകനായ കരുതിയത് മഹേഷ് ബാബുവിനെ ആയിരുന്നുവെന്നും എന്നാൽ ചിത്രത്തിൽ ആക്ഷൻ ഇല്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഈ ചിത്രം നിരസിച്ചതെന്നും സംവിധായകൻ പറഞ്ഞു. മദന്‍ ഗൗരിക്ക് നല്‍കിയ പോഡ്കാസ്റ്റിലാണ് പ്രതികരണം.
 
'ആദ്യം ഒരു പുതുമുഖ നടനെയും നടിയെയും വെച്ച് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് 'വിണ്ണൈ താണ്ടി വരുവായാ'. സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റുകള്‍ എല്ലാം ചെയ്തിരുന്നു. തെലുങ്ക് നടന്‍ മഹേഷ് ബാബുവിന് വേണ്ടി എഴുതിയ കഥയാണ് വിണ്ണൈ താണ്ടി വരുവായാ. മഹേഷ് ബാബുവിന്റെ സഹോദരി മഞ്ജുള ഒരു നിര്‍മ്മാതാവാണ്. ഹൈദരാബാദിലിരുന്ന് 7 ദിവസം കൊണ്ടാണ് സിനിമയുടെ കഥ പൂര്‍ത്തിയാക്കിയത്. 
 
കഥ നല്ലതാണ്, പക്ഷെ ആക്ഷന്‍ ഇല്ല എന്ന് പറഞ്ഞാണ് മഹേഷ് സിനിമ വേണ്ടെന്നു വച്ചത്. നമ്മള്‍ രണ്ടുപേരും ചേര്‍ന്ന് സിനിമ ചെയ്യുന്നു എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ വേറെ എന്തെങ്കിലും ഒന്നാകും പ്രതീക്ഷിച്ചു വരിക, അതുകൊണ്ട് മറ്റൊരു കഥ ചെയ്യാം എന്നും മഹേഷ് പറഞ്ഞു. ഞാനും അതിന് ഓക്കെ പറഞ്ഞു. പക്ഷെ എനിക്കൊരു പ്രശ്‌നം ഉള്ളത് എന്താണെന്ന് വെച്ചാല്‍ എഴുതിയാല്‍ അത് അടുത്ത ദിവസം തന്നെ ഷൂട്ട് ചെയ്യണം. ഹീറോയ്ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അടുത്ത ദിവസം തന്നെ ഷൂട്ടിംഗ് സ്റ്റാര്‍ട്ട് ചെയ്യണം. 
 
അല്ലു അര്‍ജുനോടും ഈ കഥ പറഞ്ഞിരുന്നു. ആക്ഷന്‍ ഇല്ലാത്തതുകൊണ്ട് വര്‍ക്ക് ഔട്ട് ആവില്ല എന്നാണ് അല്ലു അര്‍ജുനും എന്നോട് പറഞ്ഞത്. അതുകൊണ്ട് ഇവിടെ തിരിച്ചുവന്ന് രണ്ടു പുതിയ അഭിനേതാക്കളെ കൊണ്ട് ഞാന്‍ ഷൂട്ടിംഗ് തുടങ്ങി. പിന്നീടാണ് ചിമ്പുവില്‍ എത്തുന്നത്,' ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

അടുത്ത ലേഖനം
Show comments