Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രയുടെ വിജയത്തില്‍ എന്‍ടിആറിനെ അപമാനിക്കരുത്; മഹി വി രാഘവ് പറയുന്നു

യാത്രയുടെ വിജയത്തില്‍ എന്‍ടിആറിനെ അപമാനിക്കരുത്; മഹി വി രാഘവ് പറയുന്നു
, തിങ്കള്‍, 11 ഫെബ്രുവരി 2019 (15:02 IST)
തെലുങ്ക് സിനിമാ ലോകത്ത് ഈയടുത്തായി റിലീസ് ചെയ്‌ത രണ്ട് ബയോപിക്കുകളാണ് കഥാനായഗഡുവും യാത്രയും. മുന്‍കാല സൂപ്പര്‍താരവും പിന്നീട് തെലുങ്ക് ദേശം പാര്‍ട്ടി രൂപീകരിച്ച്‌ മുഖ്യമന്ത്രിയുമായ എന്‍ടിആറിന്റെ ജീവ ചരിത്ര കഥയും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥയുമാണ് തെലുങ്കിൽ നിന്ന് പുറത്തിറങ്ങിയത്.
 
എന്നാൽ എന്‍ടിആര്‍ ബയോപിക്കിന്റെ ആദ്യ ഭാഗം കഥാനായഗഡു കഴിഞ്ഞ മാസം തിയറ്ററുകളിലെത്തി. സംക്രാന്തി റിലീസായിട്ടും എന്‍ടിആറിന്റെ മകന്‍ തന്നെ നായകനായിട്ടും ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയമായിരുന്നു. ബിഗ് ബജറ്റിലായിരുന്നു ചിത്രം ഒരുങ്ങിയത്.
 
എന്നാൽ യാത്ര താരതമ്യേനെ ചെറിയ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാൽ ചിത്രം ബോക്‌സോഫീസിൽ ഹിറ്റാണ്. മികച്ച തിരക്കഥയും മമ്മൂട്ടിയുടെ അഭിനയവും കൊണ്ടാണ് ചിത്രം ബോക്‌സോഫീസ് കീഴടക്കുന്നത്. ഇതിനിടെ രണ്ട് ചിത്രങ്ങളെയും താരതമ്യം ചെയ്ത് മമ്മൂട്ടി ആരാധകരില്‍ ചിലരും വൈഎസ്‌ആര്‍ ആരാധകരിലും ചിലര്‍ നടത്തിയ പ്രതികരണങ്ങള്‍ എന്‍ടിആറിനെ അപമാനിക്കുന്ന തരത്തിലാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 
 
എന്നാൽ രണ്ട് പേരും ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ നേതാക്കളാണെന്നും നമ്മുടെ അഭിപ്രായ വ്യത്യാസങ്ങള്‍ അവരില്‍ ആരെയും അപമാനിക്കുന്ന തരത്തില്‍ പ്രകടമാക്കരുതെന്നും അഭ്യര്‍ത്ഥിക്കുകയാണ് യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയൻ ഇതുവരെ നേടിയത് 28 കോടി? മോഹൻലാൽ ചിത്രം തകർന്നോ?