Webdunia - Bharat's app for daily news and videos

Install App

'കാര്യസ്ഥനില്‍ ഡയലോഗ് ഒന്നുമുണ്ടായിരുന്നില്ല'; ഇന്ന് 'ആര്‍ ഡി എക്‌സ്'ലെ നായിക, ദിലീപ് സിനിമയില്‍ അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (09:03 IST)
മഹിമ നമ്പ്യാര്‍ എന്ന നടിയെ മലയാളികള്‍ ആദ്യം കണ്ടത് 2010 ല്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലാണ്. നടന്റെ സഹോദരിയായി ശ്രീ വന്നു പോയെങ്കിലും ഡയലോഗ് ഒന്നും മഹിമയ്ക്ക് ഉണ്ടായിരുന്നില്ല. 15 വയസ്സായിരുന്നു കാര്യസ്ഥനില്‍ അഭിനയിക്കുമ്പോള്‍ മഹിമയുടെ പ്രായം. ഇന്ന് 'ആര്‍ ഡി എക്‌സ്'ലെ നായിക  എന്ന നിലയില്‍ അറിയപ്പെടുന്ന നടി കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാര്യസ്ഥനില്‍ അഭിനയിച്ച തന്റെ അനുഭവം മഹിമ പങ്കുവെച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
കാര്യസ്ഥനില്‍ തനിക്ക് ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ താര നിരയെ നേരില്‍ കണ്ട ഷോക്കില്‍ ആയിരുന്നു. ആ സമയത്ത് ആരോടും പോയി സംസാരിക്കാനുള്ള ധൈര്യം ഒന്നും ഇല്ലായിരുന്നു. എല്ലാവരുടെയും കൂടെ നില്‍ക്കാ സംസാരിക്കാ അതൊക്കെ ഒരു ഫണ്‍ ആയിരുന്നു. ആദ്യമായി സിനിമ ചെയ്യുന്ന ഒരാള്‍ എന്ന പേടിയുണ്ടായിരുന്നു, അതൊക്കെ മാറ്റാന്‍ കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ ആയെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.  
 
കാസര്‍കോഡ് സ്വദേശിയായ നടി 1994 ഡിസംബര്‍ 21 നാണ് ജനിച്ചത്. 28 വയസ്സാണ് പ്രായം.2012ല്‍ സട്ടയ് എന്ന സിനിമയിലൂടെ തമിഴിലും സജീവമായി. 2017ല്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസില്‍ വേദിക എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തി. അജയ് വാസുദേവായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ

മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കി

ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്; നാശം വിതച്ചത് 117 ഡ്രോണ്‍, റഷ്യയുടെ 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

അടുത്ത ലേഖനം
Show comments