Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള സൈനികന്റെ പ്രണയകഥ! - ദിലീപ് ചിത്രം കശ്മീരിൽ ചിത്രീകരിക്കാമെന്ന് മേജർ രവി

നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള സൈനികന്റെ പ്രണയകഥ! - ദിലീപ് ചിത്രം കശ്മീരിൽ ചിത്രീകരിക്കാമെന്ന് മേജർ രവി
, വെള്ളി, 16 ഓഗസ്റ്റ് 2019 (11:07 IST)
ദിലീപ് നായകനാകുന്ന മേജർ രവി ചിത്രത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനായിട്ടാണ് ദിലീപ് എത്തുക. എന്നാൽ, അദ്ദേഹത്തിന്റെ പ്രണയജീവിതത്തിനാണ് പ്രാധാന്യം. 
 
സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്റെ കഥാപാത്രം. കശ്മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നതെന്ന് മേജര്‍ രവി ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. കശ്മീരിൽ പ്രശ്‌നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നുവെന്നും ഇനി അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ എന്നും മേജർ രവി പറഞ്ഞു.  
 
അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്റെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുകയെന്നും മേജര്‍ രവി അറിയിച്ചു. അതേസമയം ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും അദ്ദേഹം ആലോചിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിത്സയ്ക്ക് ലഭിച്ച തുകയിൽ നിന്ന് 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ; കൈയ്യടിച്ച് സോഷ്യൽമീഡിയ