Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചത് ചതിയാണെന്ന് നടി മാല പാര്‍വതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചത് ചതിയാണെന്ന് നടി മാല പാര്‍വതി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഓഗസ്റ്റ് 2024 (15:17 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചത് ചതിയാണെന്ന് നടി മാല പാര്‍വതി. സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഉത്തരവില്‍ പറഞ്ഞതിലും അഞ്ചു പേജ് കുറച്ചാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും നടി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ വെട്ടി മാറ്റിയ ഭാഗം കൂടി ലഭ്യമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടും. റിപ്പോര്‍ട്ട് വന്നാല്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നാണ് കരുതിയതെന്നും മാലാ പാര്‍വതി പറഞ്ഞു.
 
റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെ പേജുകള്‍ അധികമായി ഒഴിവാക്കിയതാണ് കണ്ടെത്തല്‍. ഈ പേജുകള്‍ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല. ഏറ്റവും ക്രൂരമായ പീഡന വിവരങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശകമ്മീഷന്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടി മാറ്റിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സോഫീസിന് ആദരാഞ്ജലി നേരാം, ആശിർവാദും മമ്മൂട്ടി കമ്പനിയും ഒപ്പമെത്തുന്നു, തീപ്പൊരി ഐറ്റം ലോഡിംഗ്