Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മാസം മദ്യപിക്കില്ലെന്ന് മലൈക അറോറ; കൂടാതെ ഈ ഒന്‍പത് കാര്യങ്ങളിലും ശ്രദ്ധിക്കും

Malaika Arora

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 നവം‌ബര്‍ 2024 (13:37 IST)
ഈ മാസം മദ്യപിക്കില്ലെന്ന് മലൈക അറോറ. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിലൂടെയാണ് ഈ മാസം പിന്തുടരുന്ന ഒന്‍പതു കാര്യങ്ങളെക്കുറിച്ച് മലൈക പറയുന്നത്. മദ്യം കഴിക്കില്ല, എട്ടുമണിക്കൂര്‍ ഉറങ്ങും, ഒരു മെന്ററെ കണ്ടെത്തും, ദിവസവും വ്യായാമം ചെയ്യും, ദിവസവും 10,000 സ്റ്റെപ്പ് നടക്കും, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കില്ല, രാവിലെ 10 മണി വരെ ഫാസ്റ്റിംഗ് ചെയ്യും, ടോക്‌സിക് മനുഷ്യരെ ഒഴിവാക്കും എന്നിവയാണ് നവംബര്‍ ചലഞ്ചായി താരം ഏറ്റെടുത്തിരിക്കുന്നത്.
 
സ്‌റ്റോറിക്ക് താഴെ നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ടോക്‌സിക് മനുഷ്യരെ ഒഴിവാക്കും എന്ന് പറഞ്ഞത് മുന്‍ കാമുകന്‍ അര്‍ജുന്‍ കപൂറിനെ ഉദ്ദേശിച്ചല്ലേയെന്ന് ചിലര്‍ ചോദിച്ചു. 51 കാരിയായ മലൈകയും അര്‍ജുന്‍ കപൂറും ഈയടുത്താണ് വേര്‍പിരിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനാ ടൗണ്‍ മുതല്‍ സലാം കാശ്മീര്‍ വരെ; വന്‍ ദുരന്തമായ മള്‍ട്ടിസ്റ്റാര്‍ പടങ്ങള്‍