ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു മാത്യൂസ്. പ്രദര്‍ശനത്തിനെത്തി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും റിനുവിന്റേതായി ഓര്‍ക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് സിനിമയിലേത്. നടിയുടെ ഓണം ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
2013 മുതലാണ് നടി സിനിമയില്‍ സജീവമായതെങ്കിലും 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ മിസ്റ്റ് ആണ് ആദ്യ ചിത്രം.
6 ഫെബ്രുവരി 1981ന് ജനിച്ച നടിക്ക് 43 വയസ്സ് പ്രായമുണ്ട്.
പ്രെയ്സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്‌ക്കര, ഇയ്യോബിന്റെ പുരസ്‌ക്കാരം,എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000കണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ റീനു മാത്യൂസ് അഭിനയിച്ചു.