Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാലിബനില്‍ അപ്പോ ഐറ്റം ഡാന്‍സും ഉണ്ടോ? മോഹന്‍ലാലിനൊപ്പം പോസ്റ്റില്‍ ഉള്ള താരത്തെ മനസ്സിലായോ !

വാലിബന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ താരത്തിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ

Malaikottai Valiban item dance Deepali Vashistha
, ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:37 IST)
അടുത്ത വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളില്‍ തെന്നിന്ത്യ മുഴുവന്‍ ഏറെ പ്രതീക്ഷകളോട് കാത്തിരിക്കുന്ന പ്രൊജക്ടാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജനുവരി 25 നാണ് വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. വളരെ വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പോസ്റ്ററുകളെല്ലാം ഇതിനോടകം വൈറലായിട്ടുണ്ട്. 
 
വാലിബന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ താരത്തിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പ്രശസ്ത ബെല്ലി ഡാന്‍സ് ആര്‍ട്ടിസ്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ ദീപാലി വസിഷ്ഠയാണ് മോഹന്‍ലാലിനൊപ്പം പോസ്റ്ററില്‍ ഉള്ളത്. ഗ്ലോബല്‍ ബെല്ലി ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം നേടിയിട്ടുള്ള ദീപാലിയുടെ ബെല്ലി ഡാന്‍സ് വിഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. ബെല്ലി ഡാന്‍സ് രംഗങ്ങളുമായി ദീപാലി വാലിബനില്‍ എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Deepali Vashistha (@deepali_vashistha)

പീരിയഡ് ഡ്രാമയായ വാലിബനില്‍ പാട്ടുകള്‍ക്കും നൃത്ത രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. മോഹന്‍ലാല്‍ പാടുന്ന പാട്ടും സിനിമയുടെ പ്രത്യേകതയാണ്. അതേസമയം ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഇമോഷണല്‍ സീനുകള്‍ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം,ആ ആഹ്ലാദം പങ്കുവെക്കാന്‍ കഴിയാത്ത വാര്‍ത്തയാണ് കേട്ടത്'; സങ്കടത്തോടെ നടന്‍ റോണി ഡേവിഡ്