Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലയുടെ ഭാര്യ എവിടെയാണ് ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി എലിസബത്ത്

ബാലയുടെ ഭാര്യ എവിടെയാണ് ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി എലിസബത്ത്

കെ ആര്‍ അനൂപ്

, ബുധന്‍, 27 ഡിസം‌ബര്‍ 2023 (15:14 IST)
സോഷ്യല്‍ മീഡിയ പേജുകളില്‍ എപ്പോഴും ഒന്നിച്ച് എത്താറുള്ള ദമ്പതിമാരാണ് നടന്‍ ബാലയും ഭാര്യ എലിസബത്ത് ഉദയനും. രണ്ടാളെയും ഒന്നിച്ച് കണ്ടിട്ട് നാളുകള്‍ ഏറെ ആയെന്നാണ് ആരാധകര്‍ പറയുന്നത്. ബാലയുടെ പോസ്റ്റുകളില്‍ എലിസബത്തോ, എലിസബത്തിന്റെ പോസ്റ്റില്‍ ബാലയോ കാണാത്തതുകൊണ്ടാണ് അവര്‍ ബാലയോട് തന്നെ അവര്‍ ഇക്കാര്യം തിരക്കിയത്. ഇത്തവണത്തെ ക്രിസ്മസും ഇരുവരും ഒന്നിച്ചല്ല ആഘോഷിച്ചത്.
 
എന്തുകൊണ്ടാണ് എലിസബത്ത് ബാലയുടെ ഒപ്പം ഉണ്ടാവാത്തത് എന്നതിന് ഒരു ഉത്തരം നല്‍കിയിരിക്കുകയാണ് എലിസബത്ത് തന്നെ.
 
ഡോക്ടര്‍ ജോലിയുമായി ബന്ധപ്പെട്ട് എലിസബത്ത് മറ്റൊരു നാട്ടിലാണ്. അവിടെ തനിച്ചാണ് എലിസബത്ത് കാര്യങ്ങളൊക്കെ നോക്കുന്നത്.
 
'ഇത്തവണ ക്രിസ്മസിന് എലിസബത്ത് അന്യസംസ്ഥാനത്തുള്ള തന്റെ ആശുപത്രിയിലായിരുന്നു. 'ലീവ് കിട്ടിയിട്ടില്ല. ഡ്യൂട്ടി ഉണ്ട്. കേക്ക് കട്ട് ചെയ്യും എന്ന് വിചാരിക്കുന്നു. സുഹൃത്തുക്കളുമായി കൂടി കേക്ക് കട്ട് ചെയ്യാന്‍ പ്ലാന്‍ ഉണ്ട്...'വീട്ടിലേക്ക് പോകാന്‍ പറ്റിയില്ല എന്ന ബുദ്ധിമുട്ടുണ്ട്. സ്റ്റാര്‍ കിട്ടിയിട്ടില്ല. ഞാനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആഘോഷം. കഴിഞ്ഞ ദിവസം ക്രിസ്മസ് ട്രീയെല്ലാം ഉണ്ടായി. ചിലപ്പോ ജോലിയും പഠിപ്പുമായി നിങ്ങള്‍ ആഘോഷം മിസ് ചെയ്യും. പറ്റുന്ന പോലെ എല്ലാരും ആഘോഷിക്കുക,',-എലിസബത്ത് പറഞ്ഞു. ക്രിസ്മസ് തലേന്ന് എലിസബത്ത് ഒരു വീഡിയോ പങ്കുവെച്ചിരുന്നു, അതിലാണ് തന്റെ വിശേഷങ്ങള്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു