മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുകയാണ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ പുരോഗമിക്കുന്നു. ചെന്നൈയിലെ ഷൂട്ടിനിടെ കഴിഞ്ഞദിവസം ഒരു പിറന്നാള്‍ ആഘോഷം നടന്നു.
സിനിമയുടെ ആക്ഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളായ സുപ്രീം സുന്ദറാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മധു നീലകണ്ഠന്‍, ടിനു പാപ്പച്ചന്‍, മണികണ്ഠന്‍ തുടങ്ങിയവരെ ലൊക്കേഷനിലെ ആഘോഷത്തില്‍ കാണാം.
അയ്യപ്പനും കോശിയും, ഭീഷ്മ പര്‍വ്വം, തുനിവ് തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ കൊറിയോഗ്രഫര്‍ ആയിരുന്നു സുപ്രീം സുന്ദര്‍. വിക്രം മോറും മലൈക്കോട്ടൈ വാലിബന്‍ ആക്ഷന്‍ ഡയറക്ടര്‍ ആണ്.