Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അറിഞ്ഞും അറിയാതെയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചവർ'; ഹൃദയപൂർവ്വം സെറ്റിൽ മാളവിക മോഹനൻ

Malavika Mohanan

നിഹാരിക കെ.എസ്

, ഞായര്‍, 23 ഫെബ്രുവരി 2025 (08:45 IST)
10 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്ന സിനിമയാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് നടി മാളവിക മോഹനൻ. മാളവിക തന്നെയാണ് സെറ്റിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
 
"എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നാണ് ഇത്. മോഹൻലാൽ, സത്യൻ അന്തിക്കാട് എന്നീ ഐക്കണുകൾക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്. മോഹൻലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും സിനിമകൾ കണ്ടു വളർന്നയാളാണ് താൻ. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അറിഞ്ഞും അറിയാതെയും രൂപപ്പെടുത്തിയത് ഇവരാണെന്ന്" മാളവിക കുറിച്ചു.‌‌
 
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണിത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹേഷ് നാരായണന്‍ ചിത്രം: മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഡല്‍ഹിയില്‍, ചിത്രീകരിക്കുന്നത് ഇരുവരുടെയും പ്രായമായ സീനുകള്‍