Webdunia - Bharat's app for daily news and videos

Install App

ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി മാളവിക

നിഹാരിക കെ.എസ്
ശനി, 18 ജനുവരി 2025 (15:58 IST)
മോശം ആംഗിളില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്ന പാപ്പരാസികളുടെ വീഡിയോയുമായി നടി മാളവിക മേനോന്‍. ഇതാണ് ഞാന്‍ പറഞ്ഞ ടീംസ് എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പരാസികളുടെ വീഡിയോ മാളവിക പങ്കുവച്ചിരിക്കുന്നത്. ക്യാമറ ഓണാക്കിയപ്പോള്‍ പലരും ഓടിയെന്നും ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ എന്ത് ചെയ്യാനാണെന്നും മാളവിക ചോദിക്കുന്നുണ്ട്.
 
”ഗയ്‌സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ” എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 
അതേസമയം, തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളുകളില്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എസ്തറും നടന്‍ ഗോകുലും ഒരുമിച്ചിരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയാണ് വിമര്‍ശനത്തിനിടയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമപരമായി പുരുഷന്മാര്‍ അനാഥര്‍, പുരുഷ കമ്മീഷന്‍ രൂപീകരിക്കണം: രാഹുല്‍ ഈശ്വര്‍

വകുപ്പുകള്‍ ഇല്ല; ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

മരിച്ച ആളിന്റെ കുടുംബാംഗത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം മനപൂര്‍വ്വം ആത്മഹത്യപ്രേരണ കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി

വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം; ഞായറാഴ്ച 95 പാലസ്തീനുകളെ മോചിപ്പിക്കും

Greeshma: 'ഞാന്‍ ചെറുപ്പമാണ്, പഠിക്കാന്‍ ആഗ്രഹമുണ്ട്'; ജഡ്ജിയോടു ഗ്രീഷ്മ

അടുത്ത ലേഖനം
Show comments