Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാർക്കോ 100 കോടി ക്ലബിൽ കയറി, സെറിബ്രൽപാൾസിയെ കീഴ്‌പ്പെടുത്തിയ രാഗേഷ് കൃഷ്ണന് സഹായം നൽകി ആഘോഷം

വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണന് പിന്തുണയേകി ‘മാർക്കോ’ നിർമ്മാതാവ്

മാർക്കോ 100 കോടി ക്ലബിൽ കയറി, സെറിബ്രൽപാൾസിയെ കീഴ്‌പ്പെടുത്തിയ രാഗേഷ് കൃഷ്ണന് സഹായം നൽകി ആഘോഷം

നിഹാരിക കെ.എസ്

, ശനി, 18 ജനുവരി 2025 (14:40 IST)
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം നിർമാതാവ് ആഘോഷിച്ചത് വ്യത്യസ്തമായി. ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.
 
സെറിബ്രൽപാൾസി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച രാഗേഷ് കൃഷ്ണന് സാമ്പത്തിക സഹായവും തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ‘മാർക്കോ’ ടീം. രാഗേഷ് കൃഷ്ണൻ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. 
 
ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളിൽ ഓടിക്കാൻ കഴിഞ്ഞതിൽ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.
 
'അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടിൽ വന്നു കണ്ടു. സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ഒത്തിരി നന്ദിയുണ്ട്. എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു, എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. മാർക്കോയ്ക്ക് വിജയാശംസകള്‍', രാഗേഷ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kareena Kapoor: 'ഞാന്‍ വീട്ടിലുണ്ടായിരുന്നു, അയാള്‍ സെയ്ഫിനെ ക്രൂരമായി ആക്രമിച്ചു'; കരീനയുടെ മൊഴി പുറത്ത്