Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മറ്റൊരു ലോകത്തിരുന്ന് നിന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’: നേഹ

'മറ്റൊരു ലോകത്തിരുന്ന് നിന്റെ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും’: നേഹ

ചിപ്പി പീലിപ്പോസ്

, വ്യാഴം, 17 ഒക്‌ടോബര്‍ 2019 (12:35 IST)
മുംബൈ സ്വദേശിയായ നേഹ അയ്യര്‍ ആര്‍.ജെയും നടിയും മോഡലുമാണ്. ദിലീപിന്റെ കോടതി സമക്ഷം ബാലൻ വക്കീലിലെ ‘മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ’ എന്ന ഹിറ്റ് ഗാനത്തിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ് നായകനായ തരംഗം എന്ന സിനിമയിലൂടെയാണ് നേഹ മലയാള സിനിമയിലേക്ക് എത്തിയത്. നേഹ ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
 
കാത്തിരിപ്പിനൊടുവില്‍ അമ്മയായതിന്റെ സന്തോഷമാണ് നേഹ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. മകന് പാലൂട്ടി നെഞ്ചോടടക്കി പിടിച്ച്‌ കിടത്തിയ ചിത്രമാണ് നേഹ പങ്കുവെച്ചത്. കഴിഞ്ഞ ജനുവരി 11-നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.
 
തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ നഷ്ടത്തെക്കുറിച്ച്‌ പിന്നീട് നേഹ തന്നെയാണ് അറിയിച്ചത്. ഭർത്താവിന്റെ മരണശേഷമാണ് താനൊരു അമ്മയാകാൻ പോകുന്നുവെന്ന കാര്യം നേഹ അറിയുന്നത്. എല്ലാ സങ്കടങ്ങളും മറക്കാന്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താനെന്ന് നേഹ ആരാധകരെ അറിയിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെയ്ന്‍ നിഗത്തിനെ ഭീഷണിപ്പെടുത്തിയത് നടി പാര്‍വതിയെ അപമാനിച്ചയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത നിര്‍മ്മാതാവ്