2017ൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ മലയാളം പടങ്ങൾ
ജനപ്രിയമായ സിനിമകൾ; രണ്ടാം സ്ഥാനത്ത് രാമലീല, വില്ലന് ഒമ്പതാം സ്ഥാനവും!
Publish Date: Fri, 02 Feb 2018 (14:31 IST)
Updated Date: Fri, 02 Feb 2018 (14:39 IST)
2017ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ എറ്റവും അധികം ടിക്കറ്റ് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നു. മൂവി ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോ പുറത്ത്‌വിട്ട പട്ടികയിൽ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ മലയാളം പതിപ്പാണ് ഒന്നാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്ത് ദിലീപ് ചിത്രമായ രാമലീലയാണ്. വളരെ പ്രതിസന്ധി ഘട്ടത്തിലും രാമലീല സ്വന്തമാക്കിയ വിജയം എല്ലാവരും കണ്ടതാണ്. മൂന്നാം സ്ഥാനത്താണ് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഏറ്റവും അധികം ഇനീഷ്യല്‍ കളക്ഷന്‍ നേടിയെന്ന് അവകാശപ്പെടുന്ന വില്ലന്‍ ഒമ്പതാം സ്ഥാനത്തും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ പത്താം സ്ഥാനത്തുമാണ്.
പൃഥ്വിയുടെ എസ്ര, നിവിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പാർവതിയുടെ ടെക്ക് ഓഫ്, ഫഹദിന്റെ തൊണ്ടിമുതൽ, സൗബിന്റെ പറവ എന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്.