സായി പല്ലവിയേക്കാൾ നല്ലത് തമന്ന തന്നെയെന്ന് വിക്രം!
വിക്രത്തിന്റെ തുറന്നു പറച്ചിലിൽ ഞെട്ടി ഫാൻസ്!
Publish Date: Thu, 01 Feb 2018 (09:12 IST)
Updated Date: Thu, 01 Feb 2018 (09:20 IST)
മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്ത സായി പല്ലവി പിന്നീട് തിളങ്ങിയത് തെലുങ്കിലും തമിഴിലുമാണ്. അതിനിടയില്‍ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല. വിക്രത്തിനൊപ്പം സ്കെച്ചിൽ നായികയായി ആദ്യം പരിഗണിച്ചത് സായിയെ ആയിരുന്നു. എന്നാൽ, പിന്നീട് തമന്നയാണ് നായികയായി എത്തിയത്.
ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോൾ സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞതാണ് ഇപ്പോൾ തമിഴകത്തെ ചർച്ചാ വിഷയം. സായി പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്.
ചിത്ത്രതില്‍ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു. സായി പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.