Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാന്‍ വരാന്‍ സൂപ്പര്‍താരങ്ങള്‍ക്ക് സമയമില്ല; മാമുക്കോയയോട് മലയാള സിനിമാലോകം അനാദരവ് കാണിച്ചെന്ന് സോഷ്യല്‍ മീഡിയ

Malayalam cinema world show disrespect to Mamukkoya
, വെള്ളി, 28 ഏപ്രില്‍ 2023 (08:38 IST)
നടന്‍ മാമുക്കോയയുടെ മൃതദേഹത്തോട് മലയാള സിനിമാ ലോകം അനാദരവ് കാണിച്ചെന്ന് ആക്ഷേപം. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. മാമുക്കോയയ്ക്ക് അര്‍ഹിച്ച ആദരവ് ലഭിച്ചില്ലെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. മാമുക്കോയ എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ അധികം താരങ്ങള്‍ ഓടിയെത്തിയേനെ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. 
 
സിനിമയില്‍ നിന്ന് അധികമാരും മാമുക്കോയയെ കാണാന്‍ എത്താത്തതില്‍ കോഴിക്കോട്ടുകാര്‍ക്ക് പരിഭവമുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ടി.സിദ്ധിഖ് പറഞ്ഞു. മലയാള സിനിമ മാമുക്കോയയ്ക്ക് അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം.വിനുവും പറഞ്ഞു. 
 
' മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവര്‍ത്തിയായിപ്പോയി. എന്നോട് ചോദിച്ചവരോട് ഞാന്‍ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ, അവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ,' വി.എം.വിനു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി,എഡിറ്റിംഗ് കാണാന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത്, തന്റെ ഭാഗങ്ങള്‍ വിശദീകരിച്ച് നടന്‍ ഷെയിന്‍ നിഗം