'പൊന്നിയിൻ സെൽവൻ 2' ആദ്യം കാണാൻ കമൽഹാസനും രജനികാന്തും, ചെന്നൈയിൽ സ്പെഷ്യൽ ഷോ ഒരുക്കി നിർമ്മാതാക്കൾ
, വ്യാഴം, 27 ഏപ്രില്‍ 2023 (14:28 IST)
'പൊന്നിയിൻ സെൽവൻ 2' ഏപ്രിൽ 28 ന് പ്രദർശനത്തിന് എത്തും. ചെന്നൈയിൽ സെലിബ്രിറ്റികൾക്കും മറ്റ് അതിഥികൾക്കുമായി ഒരു സ്പെഷ്യൽ ഷോ നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.
കമൽഹാസനും രജനികാന്തും ഉൾപ്പെടെ ജനപ്രിയ താരങ്ങളും സിനിമ കാണുവാനായി എത്തും.തമിഴ്‌നാട്ടിൽ രാവിലെ 9 മണിക്ക് ആദ്യ ഷോ നടക്കും.യുഎസ്എ, കേരളം, കർണാടക എന്നിവിടങ്ങളിൽ ചിത്രം നേരത്തെ പ്രദർശിപ്പിക്കും.
'പൊന്നിയിൻ സെൽവൻ 2' ന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 44 മിനിറ്റ് സമയദൈർഘ്യമാണ് സിനിമയ്ക്ക് ഉള്ളത്, ഇത് മുൻ പതിപ്പിനേക്കാൾ 5 മിനിറ്റ് കുറവാണ്.
Follow Webdunia malayalam
അടുത്ത ലേഖനം