Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമ ഓണ്‍ലൈന്‍ റിലീസിനില്ല; തീരുമാനം തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തില്‍

Film
മലയാളസിനിമ ഓണ്‍ലൈന്‍ റിലീസിനില്ല. തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ തീരുമാനം എടുത്തത്. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ പുതിയ ചിത്രമായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ ഓണ്‍ലൈന്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നത്. സൂഫിയും സുജാതയ്ക്കും പിന്നാലെ രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ ഒടിടി റിലീസിന് താല്‍പര്യം കാണിച്ചിട്ടുള്ളത്.
 
ഓണ്‍ലൈന്‍ റിലീസിന് തയ്യാറെങ്കില്‍ മേയ് 31ന് മുമ്പ് അറിയിക്കണമെന്ന് കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സ് നിര്‍ദേശിച്ചിരുന്നു. എന്നാലിപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 66 ചിത്രങ്ങളും തിയറ്റര്‍ റിലീസിനാണ് താല്‍പര്യപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമുഖ ഹിന്ദി സീരിയൽ നടിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു