Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നു റൊമാന്റിക് കോമഡി പടം, 'കിസ്മത്ത്' സംവിധായകന്റെ പുത്തന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,താരങ്ങള്‍ ഇവരൊക്കെ...

Malayalam new movies Malayalam movies Malayalam films Malayalam movie news Malayalam upcoming movies comedy movies romantic movies

കെ ആര്‍ അനൂപ്

, ചൊവ്വ, 8 ഓഗസ്റ്റ് 2023 (11:58 IST)
'കിസ്മത്ത്' സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി പുതിയ സിനിമ തിരക്കുകളിലേക്ക്.രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ റൊമാന്റിക് കോമഡി ചിത്രമാണ് ഒരുങ്ങുന്നത്.
 
ഹക്കിം ഷായ്ക്കും, പ്രിയംവദാ കൃഷ്ണനുമൊപ്പം സിനിമയില്‍ പൂര്‍ണിമ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. എല്‍ദോസ് നിരപ്പേലാണ് ഛായാഗ്രാഹണം. രഘുനാഥ് പലേരി തന്നെയാണ് ഗാനരചനയും.
 
 സപ്തതരംഗ് ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗണപതി, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ജാഫര്‍ ഇടുക്കി, ശ്രുതി രാമചന്ദ്രന്‍, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ, രഘുനാഥ് പലേരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം പ്രൊപ്പോസ് ചെയ്തത് നസ്രിയ; പ്രണയം തുടങ്ങുന്നത് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റില്‍ വെച്ച്