മകളുടെ ജനനേന്ദ്രിയം ഛേദിച്ച് അമ്മ, ദുർമന്ത്രവാദത്തിന് വേണ്ടിയെന്ന് സംശയം, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് അച്ഛനും പിടിയിൽ !

ബുധന്‍, 13 മാര്‍ച്ച് 2019 (17:56 IST)
മകളുടെ ജനനേന്ദ്രിയം ഛേദിച്ച അമ്മക്ക് 11 വർഷത്തെ ജയിൽശിക്ഷ വിധിച്ച് ബ്രിട്ടനിലെ കോടതി. മൂന്നു വയസുള്ള പെൺകുട്ടിയുടെ ജനനേന്ദ്രിയ അമ്മ മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ ഉഖാണ്ട സ്വദേശിയായ 37കാരിയെയാണ് കോടതി തടവിന് ശിക്ഷിച്ചത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിന് രണ്ട് വർഷം അധിക ശിക്ഷയും കോടതി നൽകിയിട്ടുണ്ട്.
 
മുറിവ് ചിക്തിസിച്ച് ഭേതാമായി വരികയാണെങ്കിലും. ഭാവിയിൽ കുട്ടിക്ക് ലൈംഗിക ബലഹീനത ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സധ്യത കൂടുതലാണ് എന്നും ജീവിതകാലം മുഴുവൻ സംഭവത്തിന്റെ അപമാനം പെൺകുട്ടി സഹിക്കേണ്ടിവരും എന്നും കോടതിയിൽ രക്ഷാ പ്രവർത്തകർ വാദിച്ചിരുന്നു. പെൺകുട്ടിയെ ക്രൂരതയിൽനിന്നും മോചിപ്പിച്ച രക്ഷാ പ്രവർത്തകരെ കോടതി അഭിനന്ദിച്ചു.
 
പരമാവധി 14 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രൂര കൃത്യമാണ് യുവതി ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ടാണ് സ്വന്തം മകളുടെ ജനനേദ്രിയം ഇവർ മുറിച്ചുമാറ്റിയത് എന്നാണ് സംശയിക്കപ്പെടുന്നത്. ഇവരുടെ വീട്ടിൽ നിന്നും പശുവിന്റെ നാവ് ഉൾപ്പടെ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. 
 
രണ്ട് വർഷം മുൻപാണ് ക്രൂരമായ സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണ് എന്നായിരുന്നു യുവതിയുടെ വാദം. ബിസ്കറ്റ് എടുക്കുന്നതിനായി മകൾ ഉയരത്തിൽ കയറി കാൽ തെന്നി താഴെ വീണപ്പോൾ കത്തി തട്ടിയാണ് ജനനേന്ദ്രിയം മുറിഞ്ഞത് എന്നായിരുന്നു യുവതിയുടെ വാദം. എന്നാൽ എന്തുകൊണ്ട് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയുണ്ടായിരുന്നില്ല.
 
രക്ഷാ പ്രവർത്തകർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നു എങ്കിൽ രക്തം വാർന്ന് കുട്ടി മരിക്കുമായിരുന്നു. യുവതിയുടെ ഭർത്താവായ ഘാന സ്വദേശിക്കെതിരെയും കോടതി കേസെടുത്തിരുന്നു. മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ ഇയാളെ കോടതി 11മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്ക്കൂൾ സ്റ്റോർ റൂമിൽ ആലിംഗനം ചെയ്ത് പ്രിൻസിപ്പലും അധ്യാപികയും! വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ, ഇരുവരെയും സസ്പെൻഡ് ചെയ്ത് അധികൃതർ