Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

മാളികപ്പുറം നടി ദേവനന്ദയുടെ ആദ്യ തമിഴ് സിനിമ,'അരണ്‍മനൈ 4' നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

devanandha malikappuram  Malikappuram actress Devananda's first Tamil movie 'Aranmanai 4' hits theaters from tomorrow

കെ ആര്‍ അനൂപ്

, വ്യാഴം, 2 മെയ് 2024 (13:11 IST)
തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അരണ്‍മനൈ നാല് നാളെ മുതല്‍ തിയേറ്ററുകളിലേക്ക്.മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ സുന്ദര്‍ സി തന്നെയാണ് അരണ്‍മനൈ നാലാം ഭാഗവും ഒരുക്കിയിരിക്കുന്നത്.തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ മാളികപ്പുറം നടി ദേവനന്ദയും അഭിനയിക്കുന്നുണ്ട്. ദേവനന്ദയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്.
 
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ 4ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
 
ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. 
 
അരണ്‍മനൈ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കിയ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് നാലാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Malayalee from India Review: ക്ലാസെടുപ്പല്ല സിനിമ ! ഉപരിവിപ്ലവത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്താതെ 'മലയാളി ഫ്രം ഇന്ത്യ'