Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീ ഓട്ടോമാറ്റിക് കാര്‍ കണ്ടിട്ടുണ്ടോ?മമ്മൂക്ക ഡോര്‍ തുറന്ന് കാറില്‍ കയറ്റി, കുട്ടിക്കാലത്തെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ലാല്‍ ജൂനിയര്‍

Have you seen an automatic car? Mammooka opened the door and got into the car

കെ ആര്‍ അനൂപ്

, വ്യാഴം, 2 മെയ് 2024 (10:55 IST)
ടോവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നടികര്‍'പ്രമോഷന്‍ തിരക്കിലാണ് സംവിധായകന്‍ ജീന്‍പോള്‍ ലാല്‍. ഒരു അഭിമുഖത്തിനിടയില്‍ ജീവിതത്തില്‍ ആദ്യമായി കണ്ട സിനിമ താരം ആരാണെന്ന് ചോദ്യവും സംവിധായകനെ മുന്നില്‍ എത്തി. ലാലിന്റെ മകനായതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഒരുപാട് സിനിമ താരങ്ങളെ കാണാനുള്ള ഭാഗ്യം ജീന്‍ പോളിന് ലഭിച്ചു. ആദ്യമായി തനിക്ക് ഓട്ടോമാറ്റിക് കാര്‍ കാണിച്ചുതന്നത് മമ്മൂക്ക ആണെന്നാണ് ജീന്‍ പറയുന്നത്.
 
'ഒരിക്കല്‍ മമ്മൂക്ക അദ്ദേഹത്തിന്റെ കാറില്‍ കയറ്റി ഇരുത്തിയതൊക്കെ വലിയ ഓര്‍മ്മയാണ്. നീ ഓട്ടോമാറ്റിക് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. മമ്മൂക്ക ഡോര്‍ തുറന്നു തന്ന് എന്നെ കാറില്‍ കയറ്റി. സ്റ്റാര്‍ട്ടൊക്കെ ചെയ്തിട്ട് കണ്ടിട്ടുണ്ടോടാ ഇതിനെ ഗിയര്‍ ഇല്ലെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ അന്ന് ചെറുതാണ്. അതൊക്കെ നല്ല രസമുള്ള ഒരു ഫീല്‍ ആയിരുന്നു.',- ജീന്‍പോള്‍ ലാല്‍ പറഞ്ഞു.
 
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
 
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു സാംസണിന് ആശംസകളുമായി നടന്‍ ബിജു മേനോന്‍