Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്കയുടെ കൂടെ ഒരു പടം ഉണ്ട്, അദ്ദേഹത്തിനു ഇഷ്ടമുള്ള വിഷയം വരട്ടെ; പൃഥ്വിരാജിന്റെ വാക്കുകള്‍ വെളിപ്പെടുത്തി മല്ലിക

എമ്പുരാനില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ ഉണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Mammootty, Mallika Sukumaran and Prithviraj

രേണുക വേണു

, ചൊവ്വ, 25 മാര്‍ച്ച് 2025 (10:47 IST)
Mammootty, Mallika Sukumaran and Prithviraj

മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജിന്റെ ഒരു സിനിമ വരുന്നുണ്ടെന്ന സൂചന നല്‍കി മല്ലിക സുകുമാരന്‍. മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമ വരുന്നുണ്ടെന്ന് പൃഥ്വിരാജ് തന്നോടു പറഞ്ഞതായി മല്ലിക വെളിപ്പെടുത്തി. കൗമുദി മൂവീസില്‍ സംസാരിക്കുമ്പോഴാണ് മല്ലിക ഇക്കാര്യം പറഞ്ഞത്. 
 
' മമ്മൂട്ടി പിന്നെ എപ്പഴും പൃഥ്വിവിനെ കുറിച്ച് നല്ലത് മാത്രമാണ് പറയുക. മോനെ പറ്റിയും, മോന്റെ കഴിവുകളെ പറ്റിയുമൊക്കെ..ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ട്, വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. 'മമ്മൂക്കയ്ക്കു ഇഷ്ടമുള്ള ഒരു സബ്ജക്ട് കൂടി വരട്ടെ അമ്മേ ശരിയായിട്ട്' എന്നൊക്കെ ഇങ്ങനെ പറയുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്,' മല്ലിക പറഞ്ഞു. 
 
എമ്പുരാനില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ ഉണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകരൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ തിയറ്ററുകളിലെത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടിക്കു വേണ്ടി ഞാൻ ശബരിമലയിൽ വഴിപാട് കഴിച്ചത് എന്റെ സ്വകാര്യം, അതൊന്നും പുറത്തുവിട്ടത് ശരിയല്ല'; മോഹൻലാൽ