Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: എമ്പുരാന്റെ ആദ്യ റിവ്യു എപ്പോള്‍? സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും അറിയാം

രാവിലെ ഒന്‍പതിനു സിനിമയുടെ അഭിപ്രായം പ്രേക്ഷകരില്‍ നിന്ന് അറിയാം

Empuraan Review, Empuraan Mohanlal, Empuraan First Review Time, Empuraan review Update, Empuraan Review in Malayalam

രേണുക വേണു

, ചൊവ്വ, 25 മാര്‍ച്ച് 2025 (10:14 IST)
Mohanlal and Prithviraj (Empuraan)

Empuraan: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുകയാണ്. രാവിലെ ആറിനാണ് ആദ്യ ഷോ. ഏഴരയോടെ ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു തുടങ്ങും. 
 
രാവിലെ ഒന്‍പതിനു സിനിമയുടെ അഭിപ്രായം പ്രേക്ഷകരില്‍ നിന്ന് അറിയാം. ഒന്‍പത് മണിയോടെയാണ് ആദ്യ ഷോ പൂര്‍ത്തിയാകുക. ആദ്യ ഷോയ്ക്കു പിന്നാലെ വിശദമായ വിലയിരുത്തലുകളും നിരൂപണങ്ങളും വന്നു തുടങ്ങും. ആദ്യ ഷോയ്ക്കു ശേഷം തിയറ്ററുകളില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങളും അറിയാം. 
 
ആദ്യ ഷോയ്ക്കു കയറുന്ന പ്രേക്ഷകര്‍ക്കുള്ള മുന്നറിയിപ്പ്: 
 
എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്സ് കണ്ടശേഷം മാത്രമേ പ്രേക്ഷകര്‍ തിയറ്റര്‍ വിടാവൂ എന്ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. 'മൂന്നാം ഭാഗം പൂര്‍ണമായും നിങ്ങളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും. എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്സ് കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആദ്യഭാഗം പോലെ ഇവിടെയും ഒരു എന്‍ഡ് സ്‌ക്രോള്‍ ടൈറ്റില്‍ ഉണ്ട്. അതിലെ ന്യൂസ് റീലും കോട്ട്സും സൂക്ഷ്മമായി വായിക്കണം. അതിന് മുന്നേ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകരുത്.' എന്ന് പൃഥ്വിരാജ് പറഞ്ഞു. എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്സ് കണ്ടാല്‍ മൂന്നാം ഭാഗം സംഭവിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് വ്യക്തത ലഭിക്കുമെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത നടന്‍ മോഹന്‍ലാലും പറഞ്ഞു. 
 
മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് എമ്പുരാനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടി ശബരിമലയിൽ വഴിപാട് കഴിപ്പിച്ചത് തെറ്റ്, തൗബ ചെയ്യണം': സമുദായത്തോട് മാപ്പു പറയണമെന്ന് ഒ അബ്ദുള്ള