Webdunia - Bharat's app for daily news and videos

Install App

'സ്‌ക്രീനില്‍ ചെയ്യുന്ന കാര്യം ജീവിതത്തില്‍ സ്വകാര്യമായി ചെയ്താല്‍ എന്താണ് കുഴപ്പം?': കാസ്‌റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് മല്ലിക ഷെരാവത്

കാസ്‌റ്റിംഗ് കൗച്ച് തുടർക്കഥയാകുന്നു; കാസ്‌റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് മല്ലിക ഷെരാവത്

Webdunia
ബുധന്‍, 4 ജൂലൈ 2018 (10:07 IST)
കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നിരവധി നടിമാർ രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസറുടെ മാനേജറിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവം കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സ്വര ഭാസ്‌ക്കർ പുറംലോകത്തോട് വെളിപ്പെടുത്തിയത്. കാസ്‌റ്റിംഗ് കൗച്ച് അവിടെയൊന്നും അവസാനിക്കുന്നില്ല, ഇത് തുടര്‍ക്കഥയാവുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നായിക മല്ലിക ഷെരാവതും. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തനിക്ക് സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി തുറന്നുപറഞ്ഞത്.
 
സിനിമയിലെ കഥാപാത്രങ്ങളേ കണ്ടുകൊണ്ട് ചില സഹതാരങ്ങളും സംവിധായകരും മോശമായ രീതിയിൽ എന്നെ സമീപിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. സ്‌ക്രീനിലെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴങ്ങുന്നവളാണെന്ന് അവർ തെറ്റുദ്ധരിക്കുന്നു. ‘ചെറിയ വസ്ത്രവും ധരിച്ചെത്തുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ചെയ്താല്‍ അവളെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങും. ഇതുതന്നെയാണ് എനിക്കും സംഭവിച്ചിട്ടുള്ളത്. സ്‌ക്രീനില്‍ ചെയ്യുന്നപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ നിനക്ക് കഴിയില്ലേ എന്ന് നായകന്മാര്‍ ചോദിച്ചിട്ടുണ്ട്.
 
സ്‌ക്രീനില്‍ ചെയ്യുന്ന കാര്യം ജീവിതത്തില്‍ സ്വകാര്യമായി ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് അവര്‍ ചോദിച്ചു. സമ്മതിക്കാതെ വന്നപ്പോള്‍ നായകന്മാരുടെ അപ്രീതി കൊണ്ട് നിരവധി പ്രൊജക്‌ടുകളില്‍ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ആളുകള്‍ എന്നെ മുന്‍വിധിയോടെ കാണുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്റെ കഷ്ടപ്പാടും പോരാട്ടവുമൊന്നും ആരും കണ്ടില്ല എത്രത്തോളം ചുംബനരംഗങ്ങളിലാണ് ഞാന്‍ അഭിനയിച്ചത് എന്ന് മാത്രമാണ് കണക്കാക്കിയത്. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments