ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'കർവാന്റെ' ട്രെയിലർ പുറത്തിറങ്ങി
ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'കർവാന്റെ' ട്രെയിലർ പുറത്തിറങ്ങി
ദുൽഖർ സൽമാൻ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം കർവാന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്നു സുഹൃത്തുക്കളുമൊത്ത് ബാംഗ്ലൂരില്‍ നിന്ന് കൊച്ചിവരെയുള്ള ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു റോഡ് മൂവി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആകർഷ് ഖുറാനയാണ് ചിത്രം സംവിധനം ചെയ്യുന്നത്. ഇർഫാൻ ഖാൻ ചിത്രത്തിൽ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥില പാർക്കറാണ് ചിത്രത്തിലെ നായിക.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസ് തിയതി നിശ്ചയിച്ചതിലും മുമ്പ് തിയേറ്ററുകളിലെത്തും. മറ്റ് റിലീസുകള്‍ ഇല്ലാതെ തിയേറ്ററുകളില്‍ സോളോ റണ്‍ പ്രതീക്ഷിച്ചാണ് റിലീസ് മുമ്പാക്കുന്നത്.