നായകൻമാരും സംവിധായകരുമായി കിടക്കപങ്കിടാൻ തയ്യാറാവാത്തതുകൊണ്ട് ഒരുപാട് സിനിമകൾ നഷ്ടമായി: മല്ലിക ഷെരാവത്ത്

തിങ്കള്‍, 1 ജൂലൈ 2019 (13:43 IST)
ഒരു കാലത്ത് ബോളീവുഡിലെ ഹോട്ട് സെൻസേഷനായിരുന്നു മല്ലിക ഷെരാവത്ത്. സ്ക്രീനിലും പുറത്തും ഏറെ വിമർഷനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള താരം ഇപ്പോൾ തനിക്ക് അവസരങ്ങൾ നഷ്ടമായതിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മെല്ലിക. നായ‌കൻമാർക്കും, സംവിധായകർക്കുമൊപ്പം കിടക്കപങ്കിടാൻ തയ്യാറവാത്തതുകൊണ്ട് മാത്രം നിരവധി സിനിമാകൾ നഷ്ടമായി എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ
 
'നയക‌ൻമാർ പലപ്പോഴും എനിക്ക് പകരും വരുടെ കാമുകിമാരെ അഭിനയിപ്പിച്ചു. അങ്ങനെ 20 സിനിമകൾ വരെ നഷ്ടമായിട്ടുണ്ട്. പക്ഷേ അതിലെനിക്ക് സങ്കടം തോന്നിയിട്ടില്ല. ഇപ്പോൾ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവരെല്ലാം വിഢികളാണെന്ന് തോന്നും. സ്ക്രീനിലെ കഥാപാത്രങ്ങൾ കണ്ട് ജീവിതത്തിൽ എളുപ്പത്തിൽ വഴങ്ങും എന്ന് കരുതി എന്നെ സമീപച്ചവർ നിരവധി പേരാണ്. 
 
സ്ക്രീനിൽ എന്തുമാകാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടന്നുകൂടാ എന്ന് മുഖത്തുനോക്കി ചോദിച്ചവരുണ്ട്. ഞാൻ വഴങ്ങിക്കൊടുക്കും എന്ന് കരുതി പല സംവിധായകരും മോഷമായി പെരുമാറിയിട്ടുണ്ട് ദുർനടപ്പുകാരിയാണെന്ന് പലരും പ്രചരിപ്പിച്ചു' മല്ലിക ഷെരാവത്ത് വെളിപ്പെടുത്തി. സ്ത്രീകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ പലരും തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയാണെന്നും മല്ലിക പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പലരും വിളിച്ചു, അവർ അഭിനയിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്; നടിയെ മാറ്റിനിർത്തുന്നില്ലെന്ന് മോഹൻലാൽ