'അതൊരു ഫൺ പരിപാടി ആണ്': നിവിൻ പോളി ചിത്രത്തെ കുറിച്ച് മമിത ബൈജു

നിഹാരിക കെ.എസ്
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (10:51 IST)
ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് ആരംഭിച്ചത്. ഇത് ഒരു കംപ്ലീറ്റ് ഫൺ പരിപാടിയായിരിക്കുമെന്നും സിനിമയിൽ എന്തായാലും ഒരു ഗിരീഷ എ ഡി ഫ്ലേവർ ഉണ്ടാകുമെന്നും നടി പറഞ്ഞു. 
 
അതിലെ കഥാപാത്രം ചെയ്യാൻ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും നടി കൂട്ടിച്ചേർത്തു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മമിത ഇക്കാര്യം പറഞ്ഞത്. 
 
'ഒരു ഫൺ പരിപാടി തന്നെയാണ് സിനിമ, ഗിരീഷ് എ ഡി ഫ്ലേവർ ഉണ്ടാകും. അതിലെ കഥാപാത്രം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്', മമിത പറഞ്ഞു. 
 
മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി-മമിത ബൈജു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്'. പ്രേമലു എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ആയതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് 14കാരന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കുടുംബം, ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Kerala Weather: കാലവര്‍ഷത്തിനു വിട, ഇനി തുലാവര്‍ഷ പെയ്ത്ത്; ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കി: പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments