Dude Movie: 'ഇത് ക്യൂട്ടല്ല...'; കവിളിൽ പിടിച്ച് വലിച്ച പ്രദീപിനോട് മമിത, വീഡിയോ വൈറൽ
പ്രദീപും മമിതയുമാണ് വീഡിയോയിൽ ഉള്ളത്.
പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് 'ഡ്യൂഡ്'. സിനിമയുടെ റിലീസ് ഉടനുണ്ടാകും. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സിനിമയുടെ പ്രമോഷൻറെ ഭാഗമായുള്ള ഒരു വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പ്രദീപും മമിതയുമാണ് വീഡിയോയിൽ ഉള്ളത്.
ചിത്രത്തിൻറെ ട്രെയിലറിൽ നിന്നുമുള്ള ഒരു രംഗമാണ് ഇരുവരും ചേർന്ന് വേദിയിൽ റിക്രിയേറ്റ് ചെയ്തത്. ചിത്രത്തിൻറെ ട്രെയിലറിൽ നിന്നുമുള്ള ഒരു രംഗമാണ് ഇരുവരും ചേർന്ന് വേദിയിൽ റിക്രിയേറ്റ് ചെയ്തത്. എന്നാൽ വേദിയിൽ ഇരുവരും റോൾ വച്ച് മാറി. മമിതയുടെ കവിൾ പ്രദീപ് പിടിച്ചുവലിച്ചു. ഉടനെ താരം ഇത് ക്യൂട്ടല്ല എന്നും പറയുന്നുണ്ട്. സിനിമയിലെ ഡയലോഗ് തന്നെയാണ് മമിത പ്രദീപിനോട് പറഞ്ഞത്.
ഒക്ടോബർ 17നാണ് 'ഡ്യൂഡ്' വേൾഡ് വൈഡ് റിലീസിനെത്തുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നടിക്ക് തമിഴിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.