സൂപ്പര്‍ സോന ഇനി സൂര്യയുടെ തങ്കച്ചി !

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (16:05 IST)
തമിഴ് സൂപ്പര്‍താരം സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ത്രില്ലിലാണ് മമിത ബൈജു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ബാലയ്ക്കൊപ്പം സൂര്യ ഒന്നിക്കുന്ന ചിത്രത്തിലാണ് മമിത അഭിനയിക്കുക. 'സൂപ്പര്‍ ശരണ്യ' എന്ന സിനിമയിലെ മമിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തമിഴിലേക്ക് ക്ഷണം ലഭിച്ചത്.
 
സൂര്യ 41 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ടൂഡി എന്റെര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജ്യോതികയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പിതാമഹന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്. ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.
 
സൂര്യ ചിത്രത്തില്‍ മമിതയുടെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സൂര്യയുടെ അനിയത്തിയായാണ് മമിത പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയാണ് മമിത ബൈജു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments