Webdunia - Bharat's app for daily news and videos

Install App

ആറ് സിനിമ കഴിഞ്ഞപ്പോഴേക്കും ആ ആഗ്രഹം ഞാൻ വിട്ടു, നടക്കില്ലെന്ന് അച്ഛന് മനസിലായി: മമിത ബൈജു

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (10:30 IST)
ഏറെ ആരാധകരുള്ള യുവതാരമാണ് മമിത ബൈജു. ‘പ്രേമലു’ എന്ന ചിത്രം താരത്തിന് നൽകിയ കരിയർ ബൂസ്റ്റ് വലുതാണ്. ഇപ്പോഴിതാ വിജയ്യുടെ അവസാന ചിത്രമായ ‘ദളപതി 69’ ൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. മലയാളം, തമിഴ് എന്നീ ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് മാമിതയ്ക്കുള്ളത്. ഇപ്പോഴിതാ, സിനിമ ആയിരുന്നില്ല തന്റെ ആഗ്രഹമെന്നും ഒരു ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും മമിത വെളിപ്പെടുത്തുന്നു.
 
ഡോക്ടറാവാൻ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു താനെന്ന് നടി മമിത ബൈജു. എന്നാൽ ആറേഴു സിനിമകൾ ചെയ്തു കഴിഞ്ഞപ്പോൾ താനാമോഹം ഉപേക്ഷിച്ചെന്നും മമിത തുറന്നുപറഞ്ഞു. അച്ഛൻ ഡോക്ടറായതിനാൽ താനും ആ വഴി വരണമെന്നാണ് കുടുംബം ആഗ്രഹിച്ചതെന്നും എന്നാൽ അതിനി സാധ്യമല്ലെന്നും മമിത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം. എന്നാൽ ആറേഴു സിനിമകൾ കഴിഞ്ഞപ്പോൾ ഡോക്ടർ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതിൽ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉൾക്കൊണ്ടു. കാരണം എന്താണെന്നാൽ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകൻ ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.
 
പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കൽ കോളജിൽ ജോലി ചെയ്തു. അതിനുശേഷം അമൃത ആശുപത്രിയിൽ റിസർച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടിൽ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടർ ആയ ആളാണു പപ്പ. ഡോക്ടറാവാൻ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു ഞാൻ- മമിത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴ തുടരും: 7 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം

ബാബ സിദിഖിന്റെ കൊലപാതകം: സൽമാൻ ഖാന് നേരെയുള്ള വെടിവെപ്പുമായി ഉള്ള ബന്ധം?

'നെഞ്ചില്‍ തറച്ചത് രണ്ട് വെടിയുണ്ടകൾ, പള്‍സോ രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ല'; ബാബ സിദ്ദിഖിന്‍റെ മരണത്തെ കുറിച്ച് ഡോക്‌ടര്‍മാര്‍

ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി കുരുന്നുകൾ

മുക്കുപണ്ട പണയത്തട്ടിപ്പ്: 26 കാരൻ കോട്ടയ്ക്കൽ പോലീസ് പിടിയിൽ

അടുത്ത ലേഖനം
Show comments