‘അറബിക്കടലിന്‍റെ രാജാവ്’ - മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍; സംവിധാനം ശങ്കര്‍ ?!

ബുധന്‍, 24 ഏപ്രില്‍ 2019 (17:11 IST)
പതിനാറാം നൂറ്റാണ്ടിലേക്കാണ് ഇനി മമ്മൂട്ടിയുടെ യാത്ര. സാമൂതിരി രാജാവിന്‍റെ ഭരണകാലത്തേക്ക്. കുഞ്ഞാലിമരക്കാര്‍ നാലാമനാകാനുള്ള തയ്യാറെടുപ്പ്. അതേ, മമ്മൂട്ടി കുഞ്ഞാലിമരക്കാര്‍ ആകുന്ന സിനിമയുടെ എഴുത്തുജോലികള്‍ പൂര്‍ത്തിയായി. 
 
ടി കെ രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം. സന്തോഷ് ശിവന്‍ ഈ സിനിമ സംവിധാനം ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനച്ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന.
 
ശങ്കറിനെ സഹായിക്കാന്‍ എം പത്മകുമാറും ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളും നടന്നുവരികയാണ്. ലൊക്കേഷനുകള്‍ ഏകദേശം ഫിക്സ് ചെയ്തതായാണ് വിവരം. 
 
നൂറുകോടി രൂപയോളം ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുമെന്നാണ് അറിയുന്നത്. കുഞ്ഞാലിമരക്കാര്‍ക്കായി തകര്‍പ്പന്‍ ഡയലോഗുകളാണ് തിരക്കഥയിലുള്ളതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രം ഓണത്തിനു തിയറ്ററുകളിലേക്ക്