മമ്മൂട്ടിയുടെ പുതിയ സിനിമ - പോക്കിരി ?

ചൊവ്വ, 25 ജൂണ്‍ 2019 (15:25 IST)
മാസ് സിനിമകളോട് മമ്മൂട്ടിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ഈ വര്‍ഷം തന്നെ ബ്രഹ്മാണ്ഡചിത്രം മധുരരാജ വന്‍ ഹിറ്റാക്കി മാറ്റിയ മമ്മൂട്ടി ഉടന്‍ തന്നെ മറ്റൊരു മാസ് സിനിമയിലേക്ക് കടക്കുകയാണ്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
മമ്മൂട്ടി - അജയ് വാസുദേവ് ടീമിന്‍റെ പുതിയ ചിത്രത്തിന് ‘പോക്കിരി’ എന്ന് പേരിടാന്‍ പ്ലാനുള്ളതായി സൂചനകള്‍ ലഭിക്കുന്നു. ഒരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ സിനിമയായിരിക്കും ഇത്. നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
 
തമിഴ് ചിത്രമായ പോക്കിരിയുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നും ഉണ്ടായിരിക്കില്ല. ജൂലൈ 16ന് പ്രൊജക്ട് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
 
ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ എറണാകുളമായിരിക്കുമെന്നും അറിയുന്നു. 
 
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നിവയാണ് മമ്മൂട്ടി - അജയ് വാസുദേവ് ടീമിലൊരുങ്ങിയ സൂപ്പര്‍ഹിറ്റുകള്‍. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരിക്കൽ മമ്മൂക്ക ചോദിച്ചു, 'നീ എന്നെ എവിടെയെങ്കിലും കണ്ടോ?’ - അദ്ദേഹമാകാതിരിക്കാനാണ് മമ്മൂക്ക ശ്രമിക്കാറ്: റോണി