Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ബ്രേക്കിലാണ്, ഉടൻ തിരിച്ച് വരും; നടന് കുട‌ലിൽ ക്യാൻസറെന്ന അഭ്യൂഹത്തിൽ പ്രതികരിച്ച് താരത്തിന്റെ ടീം

നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു

മമ്മൂട്ടി ബ്രേക്കിലാണ്, ഉടൻ തിരിച്ച് വരും; നടന് കുട‌ലിൽ ക്യാൻസറെന്ന അഭ്യൂഹത്തിൽ പ്രതികരിച്ച് താരത്തിന്റെ ടീം

നിഹാരിക കെ.എസ്

, തിങ്കള്‍, 17 മാര്‍ച്ച് 2025 (09:13 IST)
നടൻ മമ്മൂ‌ട്ടിക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് നടന്റെ ടീം. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിം​​ഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെനുമായിരുന്നു പ്രചരിച്ചത്. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി മമ്മൂട്ടിയുടെ പി.ആർ.ടീം രംഗത്ത് വന്നത്.
 
നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. 'അത് വ്യാജ വാർത്തയാണ്. റമദാനിൽ നോമ്പുള്ളതിനാൽ ഇപ്പോൾ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിം​ഗുകളിൽ നിന്നും മാറി നിൽക്കുന്നു.  കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിം​ഗിന് തിരിച്ചെത്തും,' മമ്മൂട്ടിയുടെ പിആർ ടീം മിഡ്-ഡേയോട് പ്രതികരിച്ചതിങ്ങനെ. അഭ്യൂഹങ്ങൾക്കൊടുവിൽ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകർ. 
 
കരിയറിൽ തുടരെ സിനിമകളുമായി തിരക്കുകളിലാണ് മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. നായൻതാരയാണ് നായിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7 വര്‍ഷത്തിന് ശേഷം രാക്ഷസന്‍ സംവിധായകന്റെ സിനിമ, നായികയായി മമിത ബൈജു, പുതിയ പോസ്റ്റര്‍ പുറത്ത്