വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന ഡോക്ടറുടെ മറുപടിയില്‍ മടങ്ങിപ്പോയ യുവാവിണ്ടായ ദാരുണ അപകടത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഡക്കോറം സ്വദേശിയായ ആഷ്‌ലി റോബിന്‍സണ്‍ എന്ന യുവാവിനാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. 35 കാരനായ യുവാവ് വിവാഹത്തിന് തയ്യാറെടുക്കവെയാണ് വയറില്‍ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. വിവാഹത്തെ കുറിച്ചുള്ള സമ്മര്‍ദ്ദമാണ് വയറുവേദനയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഡോക്ടറുടെ മറുപടി കേട്ട് മടങ്ങി പോവുകയായിരുന്നു.
എന്നാല്‍ വയറുവേദന കൂടുകയും വയറില്‍ നിന്ന് രക്തം പോകാനും തുടങ്ങിയതോടെ വീണ്ടും ഡോക്ടറെ കാണുകയായിരുന്നു. പൈല്‍സിന്റെ തുടക്കമാണെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞത്. യുവാവ് വിവാഹത്തിരക്കിലേക്ക് വീണ്ടും പോയി. പിന്നീട് തന്റെ കാമുകിയെ വിവാഹം ചെയ്തു. പക്ഷേ വയറുവേദന കുറഞ്ഞില്ല. ഒരാഴ്ച കൊണ്ട് 12 കിലോ ഭാരം വരെ കുറയുകയും ചെയ്തു. ഇതോടെ മറ്റൊരു ഡോക്ടറെ സന്ദര്‍ശിച്ചു. കൊളോണോസ്‌കോപ്പി ചെയ്തു. പിന്നാലെയാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന വിവരം യുവാവ് മനസ്സിലാക്കിയത്.
പക്ഷേ വൈകിപ്പോയിരുന്നു. ക്യാന്‍സര്‍ രോഗം നാലാമത്തെ സ്റ്റേജിലേക്ക് കടന്നിരുന്നു. ഓറഞ്ചിന്റെ വലിപ്പത്തിലുള്ള മുഴയാണ് കണ്ടെത്തിയത്. എന്നാല്‍ വിദഗ്ധമായ ചികിത്സ ആരംഭിച്ച ഇദ്ദേഹത്തിന്റെ രോഗം 90% വും കുറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് ആതിശയിപ്പിക്കുന്നതാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നു. അമേരിക്കയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി. ആദ്യം പരിശോധിച്ച ഡോക്ടര്‍ ക്ഷമാപണം നടത്തുകയും ചെയ്തു.