ഇത്തവണത്തെ വിഷു ആഘോഷമാക്കുവാന്‍ ഒടിടിയില്‍ നിരവധി മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആ കൂട്ടത്തില്‍ ഡയറക്ട് ഒടിടി റിലീസായി എത്തുന്ന മമ്മൂട്ടിയുടെ 'പുഴു' തന്നെയാണ് കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
'പുഴു' ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.ടൊവീനോ തോമസിന്റെ നാരദനും ഷെയിന്‍ നിഗമിന്റെ വെയിലുമാണ് ആമസോണിന്റെ വിഷുദിന റിലീസുകള്‍.സോണി ലിവിലൂടെയാണ് മമ്മൂട്ടിയുടെ പുഴു പ്രദര്‍ശനത്തിനെത്തുന്നത്.