Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വിശപ്പ് പോലെയാണ് എനിക്ക് അഭിനയവും’; അഭിനയം നിർത്താൻ കഴിയാത്ത മമ്മൂട്ടി

‘വിശപ്പ് പോലെയാണ് എനിക്ക് അഭിനയവും’; അഭിനയം നിർത്താൻ കഴിയാത്ത മമ്മൂട്ടി
, ശനി, 29 ഡിസം‌ബര്‍ 2018 (16:48 IST)
മൂന്ന് പതിറ്റാണ്ടിലധികമായി മമ്മൂട്ടി സിനിമ മേഖലയിൽ എത്തിയിട്ട്. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കഴിഞ്ഞ 37 വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ താൻ സംതൃപ്തനല്ല എന്നാണ് മെഗാസ്റ്റാർ പറയുന്നത്.
 
ഇക്കഴിഞ്ഞ 37 വർഷത്തെ അഭിനയ ജീവിതത്തിൽ താൻ സംതൃപ്‌തനായിരുന്നുവെങ്കിൽ പണ്ടേ അഭിനയം നിർത്തുമായിരുന്നുവെന്ന് മെഗാസ്റ്റാർ അടുത്തിടെ തുറന്നു പറയുന്നു. തനിക്ക് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അഭിനയവും. വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കുക. വയറ് നിറഞ്ഞാൽ അത് നിർത്തും. പക്ഷേ വീണ്ടും വിശക്കുമ്പോൾ വീണ്ടും കഴിക്കില്ലേ. അതുപോലെയാണ് എനിക്ക് അഭിനയവും. - മമ്മൂട്ടി പറയുന്നു.
 
തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ 3 ചിത്രങ്ങളാണ് മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. യാത്ര, പേരൻപ്, മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയനെ തകർക്കാൻ നോക്കിയവർ ലൂസിഫറിന് പിന്നിലും ഉണ്ടാകും: മുന്നറിയിപ്പുമായി പെല്ലിശ്ശേരി