Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്ക് മമ്മൂട്ടിയുടെ പേര് ഇഷ്ടമല്ലായിരുന്നു !

Mammootty
മമ്മൂട്ടിയുടെ യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് അദ്ദേഹം മമ്മൂട്ടി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മുഹമ്മദ് കുട്ടി എന്ന പേര് മമ്മൂട്ടിക്ക് ഇഷ്ടമല്ലായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് മുഹമ്മദ് എന്നതിന്റെ കൂടെ ഫാഷന്‍ ഉള്ള എന്തെങ്കിലും പേര് കൂട്ടിയാണ് സുഹൃത്തുക്കളോട് മമ്മൂട്ടി പറഞ്ഞിരുന്നത്. മുഹമ്മദ് കുട്ടി എന്നാണെന്ന് ആരോടും പറയില്ലായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേരിന് ഒട്ടും ഫാഷന്‍ ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ വിഷമം. മുഹമ്മദ് കുട്ടി എന്ന പേര് സുഹൃത്തുക്കള്‍ കാണാതിരിക്കാന്‍ കോളേജ് ഐഡി കാര്‍ഡ് മമ്മൂട്ടി പോക്കറ്റിനുള്ളില്‍ ഒളിപ്പിച്ചുവയ്ക്കുക പതിവാണ്. ഒരു ദിവസം മമ്മൂട്ടിയുടെ ഐഡി കാര്‍ഡ് പോക്കറ്റില്‍ നിന്ന് താഴെ വീണു. ക്ലാസിലെ സഹപാഠിക്കാണ് ഈ കാര്‍ഡ് കിട്ടിയത്. ആ വിദ്യാര്‍ഥി ഐഡി കാര്‍ഡില്‍ നോക്കി ഇവന്റെ പേര് മുഹമ്മദ് കുട്ടി എന്നാണെന്ന് മറ്റ് കുട്ടികളോട് പറയുകയായിരുന്നു. അങ്ങനെ താന്‍ നാണംകെട്ടെന്നും തന്റെ കള്ളി പൊളിഞ്ഞെന്നും മമ്മൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ റിന്നയെ പ്രൊപ്പോസ് ചെയ്തിട്ടില്ല; പ്രണയത്തെ കുറിച്ച് നിവിന്‍ പോളി