Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മണിച്ചേട്ടന്റെ വാഹനങ്ങള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലത്തിന് വെയ്ക്കൂ, ആരാധകര്‍ അത് വാങ്ങിക്കൊള്ളും, സ്മാരകം പോലെ നോക്കിക്കൊള്ളും’; കുറിപ്പ്

കലാഭവൻ മണി
, വെള്ളി, 8 മാര്‍ച്ച് 2019 (08:40 IST)
ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിട പറഞ്ഞിട്ട് കഴിഞ്ഞ ദിവസം മൂന്ന് വര്‍ഷം തികഞ്ഞു. ഇപ്പോള്‍ മണിയുടെ ആരാധികയായ ഒരു യുവതിയുടെ വിഷമത്തോടെയുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മണി ഒരായുസിന്റെ അധ്വാനം കൊണ്ട് വാങ്ങിയ വണ്ടികള്‍ നശിച്ചു പോകുന്നതിലെ വിഷമം പങ്കുവെച്ചാണ് ഫാത്തിമ ഡിയാസ എന്ന യുവതിയുടെ കുറിപ്പ്.
 
കുറിപ്പിങ്ങനെ…
 
‘മണിച്ചേട്ടന്‍ നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട്.അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത് .ഒന്നുമില്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം..അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഈ അടുത്ത് കാണുകയുണ്ടായി.ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ്.
 
ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ.എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു.ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുമ്ബതിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരധകര്‍ അത് വാങ്ങിക്കോളും.ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും ..ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന .ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി…..’
 
കുറിപ്പിനു താഴെ സന്ദീപ് സുധാകരന്‍ എന്നയാള്‍ മണിയുടെ ജാഗ്വര്‍ മോഡല്‍ വാങ്ങിയെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കും വേണ്ടാതെ കാര്‍ യാഡ് ല്‍ കിടക്കുകയായിരുന്നു എന്നും വര്‍ക്ഷോപ്പില്‍ പണിക്കായി കാര്‍ കേറ്റിയെന്നും തിരിച്ചു വരാന്‍ 2 മാസം എടുക്കുമെന്നും അദ്ദേഹം കമന്റില്‍ കുറിച്ചു. ചെളി നിറഞ്ഞ് വളരെ മോശമായ അവസ്ഥയിലായിരുന്ന കാര്‍ എന്നാണ് അദ്ദേഹം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ തീരുമാനമായി; സോണിയ ഉണ്ട്, രാഹുലുമുണ്ട്, പ്രിയങ്ക ഗാന്ധിക്ക് ‘ഗ്രീൻ സിഗ്നൽ‘ കിട്ടിയില്ല