Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുമ ഉള്ള കഥ, വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം: ബസൂക്ക റിലീസിന് മുന്നേ കുറിപ്പുമായി മമ്മൂട്ടി

റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കുറിപ്പുമായി മമ്മൂട്ടി

Bazooka Teaser

നിഹാരിക കെ.എസ്

, വ്യാഴം, 10 ഏപ്രില്‍ 2025 (08:25 IST)
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷക വിധി കാത്തിരിക്കുകയാണ്.  ഇപ്പോഴിതാ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കുറിപ്പുമായി മമ്മൂട്ടി. വളരെ പുതുമ തോന്നിയ കഥ തനിക്ക് ആദ്യ കേൾവിയിൽ തന്നെ ഇഷ്ടമായെന്നും ഇനി പ്രേക്ഷകർക്കാണ് സിനിമ ഇഷ്ടപ്പെടേണ്ടതെന്നും മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
 
'പ്രിയമുള്ളവരെ…
 
വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്, 'ഡിനോ ഡെന്നിസ്'. അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു.
ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും.
അതിനൊപ്പം ഞാനും നിങ്ങളും നമ്മളും.
 
സ്നേഹപൂർവ്വം'
മമ്മൂട്ടി.
 
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Good Bad Ugly Theatre response, Social media review: 'തല നല്ലവനാ കെട്ടവനാ'; ഗുഡ് ബാഡ് അഗ്ലിക്ക് ടിക്കറ്റെടുക്കണോ?