Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bazooka Theatre Response, Social Media Review: 'ബസൂക്ക' ഞെട്ടിച്ചോ? ഇത് സ്റ്റൈലിഷ് മമ്മൂട്ടി, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്

Bazooka Review, Bazooka Malayalam Review, Bazooka social media response, Bazooka Mammootty, Bazooka Review in Malayalam, Bazooka first half review, ബസൂക്ക റിവ്യു, ബസൂക്ക റിവ്യു മലയാളം, ബസൂക്ക മലയാളം റിവ്യു, ബസൂക്ക തിയറ്റര്‍ പ്രതികരണം, ബസൂക്ക ഹിറ്റ്,

രേണുക വേണു

, ബുധന്‍, 9 ഏപ്രില്‍ 2025 (23:05 IST)
Bazooka Social Media Response Live Updates: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' തിയറ്ററുകളിലേക്ക്. രാവിലെ ഒന്‍പതിന് തുടങ്ങുന്ന ആദ്യ ഷോ 12 മണിയോടെ കഴിയും. സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങള്‍ തത്സമയം വെബ് ദുനിയ മലയാളത്തിലൂടെ അറിയാം: 

മമ്മൂട്ടി നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ബസൂക്ക. ഷോ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള ഓഡിയന്‍സ് റിവ്യൂ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ പകുതിയിൽ സ്റ്റൈലൻ മമ്മൂട്ടിയെ തന്നെ കാണാം. സമീപകാലസിനിമകളെക്കാൾ സ്ക്രീൻ പ്രെസൻസ് ബസൂക്കയിൽ കിടിലനായി അവതരിപ്പിച്ചിട്ടുണ്ട്.

webdunia
ആദ്യ പകുതി അവസാനിക്കുമ്പോൾ സിനിമ അതിന്റെ ഗെയിമിങ് ത്രില്ലർ പ്ലോട്ടിലേക്ക് കടന്നിരിക്കുകയാണ്. ആന്റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
 
webdunia
കേരളത്തില്‍ 300 ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് 284 സ്‌ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് ബസൂക്ക. 
 
Bazooka Preview Report: പ്രിവ്യു റിപ്പോര്‍ട്ട് 
 
റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് ബസൂക്കയുടെ ചില പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെന്നാണ് പ്രിവ്യു കണ്ട ചിലര്‍ അഭിപ്രായപ്പെട്ടത്. രണ്ടാം പകുതി വളരെ ത്രില്ലിങ് ആണെന്നും ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും ചില അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി രണ്ട് ലുക്കുകളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ലുക്ക് തിയറ്ററുകളില്‍ വലിയ ഞെട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ബസൂക്കയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
Bazooka, Mammootty: പരീക്ഷണ സിനിമ 
 
അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും. 


Mammootty Movie Bazooka : ഡീനോയെ സംവിധായകനാക്കി മമ്മൂട്ടി 
 
കഥ പറയാന്‍ വന്ന ഡീനോ ഡെന്നീസിനോടു ഈ സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത് മമ്മൂട്ടിയാണ്. ' ഈ കഥ നിന്നോളം നന്നായി ആര്‍ക്കും പറയാന്‍ പറ്റില്ല. നീ തന്നെ ഡയറക്ട് ചെയ്‌തോ' എന്നാണ് മമ്മൂട്ടി ഡീനോയോടു പറഞ്ഞത്. മമ്മൂട്ടി നല്‍കിയ പ്രചോദനമാണ് സംവിധായകനാകാന്‍ ഡീനോയെ പ്രേരിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bazooka: മമ്മൂട്ടിയുടെ പരീക്ഷണം വിജയം കണ്ടോ? രണ്ട് ഗെറ്റപ്പുകള്‍, രണ്ടാം ഭാഗം !