2001 ഓഗസ്റ്റിൽ റിലീസ് ആയ മമ്മൂട്ടി ചിത്രമാണ് രാക്ഷസരാജാവ്. ആലുവ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ദിലീപ്, കാവ്യ മാധവൻ, മീന എന്നിവരായിരുന്നു അഭിനയിച്ചത്. സിനിമയിലേക്ക് പറിച്ചുനടാനാണ് വിനയന്‍ തീരുമാനിച്ചത്. അഴിമതിക്കാരനായ രാമനാഥന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
താൻ സംവിധാനം ചെയ്ത രാക്ഷസരാജാവിനു ഒരു രണ്ടാം പാർട്ട് ഉണ്ടാകാനുള്ള ചാൻസ് ഉണ്ടെന്ന് സംവിധായകൻ വിനയൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മമ്മൂട്ടിയെ വച്ച് രാക്ഷസരാജാവ്, അതിനൊരു കഥ വരെ കണ്ടു വച്ചിട്ടുണ്ട്. തീർച്ചയായും ചിലപ്പോൾ സെക്കൻഡ് പാർട്ട് സംഭവിച്ചേക്കാം എന്നാണ് വിനയൻ പറയുന്നത്.
അങ്ങനെയെങ്കിൽ രണ്ടാം ഭാഗമെടുക്കുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ദിലീപും. മമ്മൂട്ടിയും ദിലീപും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഏതായാലും കാത്തിരിക്കാം വിനയൻ - മമ്മൂട്ടി ചിത്രത്തിനായി.